അവന്‍ എന്നുമെന്റെ നല്ല ചങ്ങാതിയായിരുന്നു
കൊച്ചുകുസൃതികള്‍ക്കുകിട്ടുന്ന വലിയ ശകാരങ്ങള്‍കുമുന്നില്‍
ധൈര്യത്തോടെ കൂട്ടുനിന്നു
അന്ത്യമില്ലാതെ നീളുന്ന ചിന്തകള്‍ക്ക്
സുന്ദരമായ മുഖംമൂടി
വിറയോടെ നീട്ടിയ പനിനീര്‍പൂവിനും
വിറയോടെ നീട്ടിയ പനിനീര്‍പൂവിനും
കൂട്ടുകാരിയുടെ കള്ളപിണക്കത്തിനും
ഉത്തരം പറഞ്ഞതുമവനായിരുനു
പലരും പറഞ്ഞു
"മിണ്ടാപൂച്ച കലമുടയ്കും "
അവന്‍ നാണത്തോടെ ചിരിച്ചു
"തലക്കനം അല്ലാതെന്താ"
പൊട്ടികരയാനറിയാതെ പകച്ചു നിന്നു
ചിലനേരങ്ങളില്‍ വാചാലയാകുന്ന എന്നെ നോക്കി
പരിഭവമില്ലാതെ മാറി നിന്നു
എന്നാലിന്നും മൌനമാണെന്റെ
പ്രിയപ്പെട്ട കൂട്ടുകാരന്‍...
0 comments:
Post a Comment